സ്ത്രീ ശാക്തീകരണം ഭവനങ്ങളില്‍ നിന്ന് ആരംഭിക്കണം
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കേന്ദ്ര ലൈബ്രറിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ലൈബ്രറിയിലെ ഏറ്റവും മുതിര്‍ന്ന വനിതാ സ്റ്റാഫംഗവും ഓഫീസ് അറ്റന്‍ഡന്‍റും ആയ സി.ജെ. ലിസ്സി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം ഭവനങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന വനിതാ ലൈബ്രേറിയനായ കെ. വി. അല്‍ഫോന്‍സ അധ്യക്ഷത വഹിച്ചു. ലൈബ്രറി വിഭാഗം മേധാവി ഡോ. എ. ടി. ഫ്രാന്‍സിസ് വനിതാദിന സന്ദേശം നല്‍കി. എല്ലാവരും വനിതാദിന പ്രതിജ്ഞ എടുത്തു. ഡോ. വി.എസ്. സ്വപ്ന, പി. സുജാത, കെ. കെ . സൌവാന , കെ. എസ്. ശ്രീദേവി, ജി. അരുണ, ടിന്‍റു വര്‍ഗീസ്, ഷിബു സി. എ. , അനില്‍കുമാര്‍ സി. ആര്‍. , സാജു എന്‍. കെ. എന്നിവര്‍ സംസാരിച്ചു.